ഇസ്ലാമാബാദ്: അനിശ്ചിതകാലത്തേയ്ക്ക് വ്യോമപാത അടച്ചിട്ടതിലുടെ പാക്കിസ്ഥാന് ഉണ്ടായത് കോടികളുടെ നഷ്ടം. ഏകദേശം 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ) നഷ്ടമാണ് പാകിസ്ഥാന് ഉണ്ടായത്.വ്യോമാതിര്‍ത്തി അടച്ചതുമൂലം നിരവധി വിദേശ വിമാനക്കമ്പനികള്‍ ഇതിനകം തന്നെ ഈ മേഖലയിലെ ചില വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ദിവസം 400 ഓളം വിമാനങ്ങളാണ് പാക് വ്യോമാതിര്‍ത്തിയിലൂടെ പറന്നിരുന്നത്.
ഇങ്ങനെ പറക്കുന്നതിന് വിമാനക്കമ്പനികളില്‍ നിന്നും ഏകദേശം 580 ഡോളര്‍ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്.കൂടാതെ ടെര്‍മിനല്‍ നാവിഗേഷന്‍, വിമാനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വിമാനങ്ങള്‍ പാക് വ്യോമാതിർത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളര്‍ ( ഏകദേശം1,59,80,000 ഇന്ത്യന്‍ രൂപ) നഷ്ടമാണ് സിവില്‍ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
ക്വാലാലംപൂര്‍, ബാങ്കോക്ക്, ന്യൂദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ സമയം പറക്കുന്നതിനാല്‍ പ്രവര്‍ത്തന, ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതും കാരണം പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യന്‍ രൂപ) ഡോളര്‍ നഷ്ടം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments