ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പോയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. പാക് വ്യോമപരിധിയിൽ പ്രവേശിക്കാതെ ഒമാൻ വഴിയാണ് ഇന്ത്യൻ പ്രധാനമന്ത്രി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്കായി വ്യോമപാത തുറന്നു കൊടുക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും ഇന്ത്യ ആവശ്യം നിരാകരിച്ചിരുന്നു.
ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച പാക്കിസ്ഥാന്റെ ആവശ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകാത്ത ഇന്ത്യ ബിഷ്കേകിൽ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല. ഉച്ചയോടെയാണ് മോദി കിർഗിസ്ഥാനിലെത്തുക. ഇന്ന് ക്സി ജിൻപിങിന് പുറമെ കിർഗിസ്ഥാൻ പ്രസിഡന്റ് സോറൻബോയ് ജീൻബെകോവിനെയും മോദി കാണും. തുടർന്ന് കിർഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.
Post Your Comments