ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പ്രധാനമന്ത്രിക്ക് യുഎസ് പര്യടനത്തിന് പുറപ്പെടാനായി പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളുകയായിരുന്നു. മുൻപ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്ഥാന് വ്യോമപാത അനുവദിച്ചിരുന്നില്ല. യുഎസ് ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ ആഴ്ച അവസാനമാണ് പ്രധാനമന്ത്രി യുഎസിലേക്ക് പോകുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന് തങ്ങളുടെ വ്യോമപാത മുഴുവനായി അടച്ചത്. പിന്നീട് ഭാഗികമായി തുറന്നെങ്കിലും കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതോടെ വീണ്ടും അടയ്ക്കുകയായിരുന്നു.
Post Your Comments