കൊച്ചി: ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശേരിയില്‍ തുടക്കമാകും. നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ വിമാനം നാളെയാണ് യാത്ര പുറപ്പെടുക.
നെടുമ്പാശ്ശേരിയില്‍ നിന്നും നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുക. ഉച്ചക്കു ശേഷമാണ് എല്ലാ സര്‍വീസുകളും. ആദ്യ സംഘം തീര്‍ഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം പുറപ്പെടും. ഓരോ വിമാനത്തിലും 340 പേര്‍ വീതമാണ് ഉണ്ടാകുക. 2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് യാത്ര തിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലാണ് രജിസ്ട്രേഷന്‍ കൗണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശേരിയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നിസ്‌കാര സ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമ കേന്ദ്രം എന്നിവയും താത്കാലിക പന്തലിലും ഒരുക്കിയിട്ടുണ്ട്.
മദീനയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ നിന്നാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയില്‍ എത്തുക. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയാണ് ജിദ്ദ വിമാനത്താവളത്തില്‍നിന്നാണ് ഇവരുടെ മടക്കയാത്ര.
Post Your Comments