ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദീര്‍ഘനാളുകളായി നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് വിരമിച്ച ശേഷം ധോണിയുടെ തീരുമാനം ഉണ്ടാകും. അദ്ദേഹത്തെ ദീര്‍ഘനാളായി അറിയാം. എന്റെ സുഹൃത്താണ്. ബിജെപിയില്‍ തന്നെ അദ്ദേഹം ചേരുമെന്നാണ് പ്രത്യാശിക്കുന്നതെന്നും സഞ്ജയ് പാസ്വാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമൊത്തുള്ള ധോണിയുടെ ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. അന്നുമുതലേ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും എന്നാല്‍ പിന്നീട് ധോണിയുടെ മാനേജര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
Post Your Comments