ബെംഗുളൂരു: കര്‍ണാടകയില്‍ നിന്ന് കൂടുതല്‍ വിമതര്‍ സുപ്രീം കോടതിയിലേയ്ക്ക്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു. രാമലിംഗ റെഡ്ഡി ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരും ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു.
അതേസമയം വിമത എംഎല്‍എ രാജി പിന്‍വലിക്കും. വിമത എംഎല്‍എ എംടിബി നാഗരാജാണ് രാജിയില്‍ നിന്ന് പിന്മാറുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജി. പരമേശ്വരയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
എന്നാല്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമര്‍ശനവുമായി യെദിയൂരപ്പ രംഗത്തെത്തി.ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. കുമാരസ്വാമിയുടെ നീക്കം വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്താനാണെന്നും യെദിയൂരപ്പ വ്യക്തമാക്കി.
Post Your Comments