Latest NewsKeralaNattuvartha

കോഴിക്കോട് തോക്ക് ചൂണ്ടി സ്വർണ്ണ കവർച്ച

കോഴിക്കോട് : തോക്ക് ചൂണ്ടി സ്വർണ്ണ കവർച്ച. കോഴിക്കോട് മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 15 വളകളുമായി രണ്ടു പേർ രക്ഷപെട്ടു. ഒരാളെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

നാല് ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചക്ക് പിന്നിൽ എന്നാണ് റിപ്പോര്‍ട്ട്‌. രാത്രി ഏഴരയോടെ ജ്വല്ലറി അടയ്ക്കാന്‍ തുടങ്ങുന്ന സമയത്തു ഇവരെത്തി തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയുമായിരുന്നു. ആഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാര്‍ പിടികൂടുന്നത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി. പിടിയിലായ ആള്‍ അബോധാവസ്ഥയിലാണ് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button