Latest NewsKerala

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം ; കോളേജിനെതിരെ പോലീസ് എഫ്‌ഐആർ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ കോളേജിനെതിരെ പോലീസ് എഫ്‌ഐആർ.കോളേജിൽ ആന്റി റാഗിംഗ് സ്‌ക്വാഡില്ലെന്ന് കണ്ടെത്തി. യൂജിസിക്ക് റിപ്പോർട്ട് നൽകിയത് കന്റോമെന്റ് സിഐ. അക്രമസംഭവമുണ്ടായിട്ടും പോലീസിനെ അറിയിച്ചില്ല. പോലീസ് എത്തിയ ശേഷമാണ് അഖിലിനെ ആശുപത്രിലേക്ക് മാറ്റിയത്.

അഖിലിനെ കുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് എഫ്‌ഐർആറിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.കുത്തേറ്റ അഖിൽ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോൻമെന്റ് പൊലീസിന്റെ വാദം.

അതേസമയയം പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പാൾ പി വിശ്വംഭരൻ അറിയിച്ചു. ഇന്നുതന്നെ കൗൺസിൽ യോഗം ചേരും.ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച അറിയിക്കും. അഖിലിനെ കുത്തി പരിക്കേൽപ്പിച്ചത് ശിവരഞ്ജിത് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാർത്ഥികൾ പ്രതികളുടെ പേര് സഹിതം എഴുതി നൽകിയിട്ടും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല.

സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button