KeralaLatest News

വിഷം നിറയുന്ന മത്സ്യവിപണി; കൊല്ലത്ത് നിന്നും പിടികൂടിയത് രാസവസ്തുക്കള്‍ ചേര്‍ത്ത 230 കിലോ മത്സ്യം

ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്

കൊല്ലം: ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷം കൊല്ലം ജില്ലയില്‍ നിന്ന് മാത്രം രാസവസ്തുക്കള്‍ ചേര്‍ത്ത 230 കിലോ മല്‍സ്യം പിടികൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച മത്സ്യങ്ങളിലാണ് രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്.

പിടിച്ചെടുത്തതിലേറെയും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ്. ജില്ലയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റുകളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധയില്‍ രാസ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്, സാംപിളുകള്‍ വിശദമായ പരിശോധനകള്‍ക്ക് അയച്ചിരുന്നു. രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു.

ഈ മത്സ്യങ്ങളിലേറെയും ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. അതിനാല്‍ തന്നെ നടപടികള്‍ എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്. അതാത് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. വരും ദിവസങ്ങളിലും രാത്രികാല പരിശോധനകള്‍ തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button