UAELatest NewsGulf

യുഎഇയുടെ ഫാൽക്കൺ ഐ 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു

ദുബായ് : യുഎഇ സൈനിക ആവശ്യത്തിനായി നിർമിച്ച ഫാൽക്കൺ ഐ 1 ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിച്ചു 2 മിനിറ്റ് കഴിഞ്ഞപ്പോൾ റോക്കറ്റിനുണ്ടായ തകരാർ മൂലം സഞ്ചാരപഥത്തിൽ നിന്നു റോക്കറ്റ് വ്യതിചലിക്കുകയായിരുന്നു. 6 മിനിറ്റിനുള്ളിൽ ദൗത്യം പരാജയപ്പെട്ടതായി എരിയൻ സ്പേസ് കമ്പനി അറിയിച്ചു. റോക്കറ്റിനുണ്ടായ തകരാറിനെക്കുറിച്ച് വിശദമായ പഠനം നടത്തും. അതേസമയം ഫാൽക്കൺ ഐ 2 ഉപഗ്രഹം യുഎഇ വൈകാതെ വിക്ഷേപിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

https://youtu.be/483X2QgFIjo

എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയറോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്. മോശം കാലാവസ്ഥയെ തുടർന്നു ഫാൽക്കൺ ഐ 1 ന്റെ വിക്ഷേപണം രണ്ടുതവണ മാറ്റിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button