ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. എന്നാൽ ഈ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു.
വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മീഷന്റെ നിര്‍ദ്ദേശം ഇടയാക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറയുന്നു.
സെമിത്തേരിയും പള്ളിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരന്‍ പിള്ള ജോര്‍ജ് കുര്യനെ അറിയിച്ചു. ഡല്‍ഹിയില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സഭാതര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം വെച്ചുകൊണ്ടുള്ള വിലപേശല്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി സെമിത്തേരിയും പള്ളിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
Post Your Comments