![Sri Devi and Bony Kapoor](/wp-content/uploads/2019/07/sri-devi-and-bony-kapoor.jpg)
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയുടെ മരണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന സംശയം ഉയർത്തി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.
ശ്രീദേവിയുടെ മരണം കൊലപാതകം ആകാമെന്ന സംശയം ഉന്നയിച്ചിരിക്കുന്നത് മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഋഷിരാജ് സിംഗിന്റേതായി വന്ന ലേഖനത്തിലാണ്. അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധൻ ഡോ. ഉമാദത്തന് തന്നോടു പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ പരാമർശം.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതക മരണമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന് തന്നോട് പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് ലേഖനത്തിൽ വ്യക്തമാക്കുന്നു.
ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗ് ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.
Post Your Comments