ലണ്ടൻ: വിമ്പിൾഡൻ ടെന്നിസിലെ സൂപ്പർ പോരാട്ടം ഇന്നു നടക്കും. ഫെഡറർ 21 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയപ്പോൾ നദാലിനുള്ളത് 18. വിമ്പിൾഡൻ കിരീടങ്ങളിലും ഫെഡററാണ് കേമൻ–8. നദാലിനു 2 കിരീടങ്ങൾ. സെർബിയൻ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുട്ടും തമ്മിലാണ് ആദ്യ സെമി ഫൈനൽ.
വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിയിൽ സ്പാനിഷ് താരം റാഫേൽ നദാലും സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡററും ഇന്ത്യൻ സമയം ഇന്നു രാത്രി 7.30ന് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ ഏറ്റുമുട്ടും.
അമേരിക്കൻ താരം സെറീന വില്യംസ് വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ നാളെ റുമാനിയൻ താരം സിമോണ ഹാലെപിനെ നേരിടും. വിമ്പിൾഡൻ ഫൈനലിലെത്തുന്ന ആദ്യ റുമാനിയൻ താരമാണ് ഹാലെപ്. ഇന്നലെ നടന്ന സെമിഫൈനലുകളിൽ ഇരുവരും അനായാസം ജയിച്ചു കയറി. ചെക്ക് റിപ്പബ്ലിക് താരം ബാർബറ സ്ട്രൈക്കോവയെ 6–1,6–2നു തകർത്താണ് സെറീന 11–ാം വിമ്പിൾഡൻ ഫൈനലിലേക്കു കുതിച്ചെത്തിയത്. കരുത്തുറ്റ സെർവുകളും ഫോർ ഹാൻഡുകളുമായി കളം നിറഞ്ഞ സെറീനയ്ക്കു മുന്നിൽ സ്ട്രൈക്കോവയ്ക്കു മറുപടിയുണ്ടായില്ല. യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയെയാണ് ഹാലെപ് 6–1,6–3ന് തകർത്തു വിട്ടത്
Post Your Comments