Latest NewsCricketNewsSports

ഇടവേള ആഘോഷമാക്കാൻ ടീം ഇന്ത്യ: ലിസ്റ്റിൽ വിംബിൾഡൺ, യൂറോ കപ്പ് മത്സരങ്ങൾ

മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷമുള്ള 20 ദിവസത്തെ ഇടവേള ആഘോഷമാക്കാൻ ടീം ഇന്ത്യ തയ്യാറെടുക്കുന്നു. ലണ്ടനിൽ താമസിക്കുന്ന ടീം അംഗങ്ങൾ വിംബിൾഡൺ, യൂറോ കപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഒരുങ്ങുന്നതായാണ് സൂചന. ജൂലൈ 14 വരെ അവധിയുണ്ട് ഇന്ത്യൻ താരങ്ങൾക്ക്.

അടുത്ത മാസം നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഡെറമിൽ താരങ്ങൾക്ക് രണ്ട് ടീമായി തിരിഞ്ഞ് സന്നാഹ മത്സരം കളിക്കും. അതിനുമുമ്പ് ടീം അംഗങ്ങൾക്ക് സർവ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് ബിസിസിഐ. ലണ്ടനിൽ ബിസിസിഐ ചെലവിൽ തങ്ങുന്ന താരങ്ങളും കുടുംബാംഗങ്ങൾക്കും സ്വന്തം ചെലവിൽ അവധി ആഘോഷിക്കാം.

Read Also:- ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി: കോഹ്‌ലിയുടെ സ്ഥാന ചലനത്തിന് സാധ്യത

ടെന്നീസ് പ്രിയരായ കോഹ്ലി അടക്കമുള്ള താരങ്ങൾ മറ്റന്നാൾ മുതൽ ജൂലൈ 11ന് അവസാനിക്കുന്ന വിംബിൾഡണിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരുങ്ങുന്നതായാണ് സൂചന. ചിലർ വെംബ്ലിയിൽ യൂറോ കപ്പിന് ടിക്കറ്റ് നോക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മറ്റ് ചിലർക്ക് സ്കോട്ട്ലൻഡിലേക്ക് പോകാനും പദ്ധതിയുണ്ട്. കോവിഡ് പൂർണമായും വിട്ടുമാറിയിട്ടില്ലാത്ത ഇംഗ്ലണ്ടിൽ ആഘോഷം അതിരുവിടരുതെന്നും ബിസിസിഐ മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button