Latest NewsIndia

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവിനെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

അതേസമയം രാജി കത്തുകളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ടെന്ന് എന്‍.കെ രമേശ് കുമാര്‍ കോടതിയോട് പറഞ്ഞു. അയോഗ്യത നോട്ടീസ് പരിഗണിക്കുകയാണെന്നും, രണ്ടു എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നും സ്പീക്കറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എംഎല്‍എമാരുടെ ഹര്‍ജി നലനില്‍ക്കുന്നതല്ലെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍.

രാജി കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് വിമത എംഎല്‍എമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്പീക്കര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് വിമത എംഎല്‍എമാരുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു. സ്പീക്കറുടെ വാര്‍ത്താ സമ്മേഷളനം കോടതി ഉത്തരവിന്റെ ലംഘനമാണ്. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പീക്കര്‍ രാജി കത്ത് സ്വീകരിക്കുന്നില്ലെന്നും ഇക്കാാര്യത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നും വിമത എംഎല്‍എമാര്‍ കോടതിയെ അറിയിച്ചു. അതേസമയം രാജി കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button