ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം തുടങ്ങി. സ്പീക്കര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് വിമത എംഎല്‍എമാരുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു. സ്പീക്കറുടെ വാര്‍ത്താ സമ്മേഷളനം കോടതി ഉത്തരവിന്റെ ലംഘനമാണ്. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമത എംഎല്‍എമാരുടെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
സ്പീക്കര്‍ രാജി കത്ത് സ്വീകരിക്കുന്നില്ലെന്നും ഇക്കാാര്യത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നുമാണ് വിമത എംഎല്‍എമാര്‍ കോടതിയില്‍ നല്‍കിയിക്കുന്ന ഹര്‍ജി. അതേസമയം രാജി കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
Post Your Comments