തിരുവനന്തപുരം : സംസ്ഥാനത്ത് സമാന്തര സർവീസിനെതിരെ വീണ്ടും നടപടി. സമാന്തര സർവീസ് നടത്തിയ ബസ് പിടിച്ചെടുത്തു.കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കൈറോസ് എന്ന ബസാണ് പിടിച്ചടുത്തത്.ഗതാഗത വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘനത്തിന് ഇതേ ബസിനെതിരെ മുമ്പും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു .
മുൻപ് എട്ട് തവണ ഇതേ നിയമലംഘനത്തിന് ഈ ബസിനെ പിടികൂടിയിട്ടുണ്ട്. രണ്ട് തവണ കഴക്കൂട്ടം ആർ ടി ഓ ഓഫീസിലെ ഇൻസ്പെക്ടർമാരും, മൂന്നുതവണ എൻഫോഴ്സ്മെൻറ് സ്ക്വാഡും, രണ്ടുതവണ തിരുവനന്തപുരം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും പിടികൂടിയിട്ടുണ്ട്.
ഇത്തരം നിയമവിരുദ്ധ സർവീസുകൾ മൂലം കെഎസ്ആർടിസിക്ക് വൻ റവന്യു നഷ്ടം വരുന്നു എന്ന് കാണിച്ച് കെഎസ്ആർടിസി ഓപ്പറേഷൻ മേധാവി ഷറഫ് മുഹമ്മദ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗതാഗത മന്ത്രിക്കും പരാതിനൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്.
Post Your Comments