മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അനുനയന ശ്രമങ്ങള്‍ എല്ലാം പാളിയോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം രാജി വയ്ക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ ബഹുമാനിക്കുന്നുവെന്നും സ്പീക്കറെ നേരില്‍ കണ്ട് രാജി നല്‍കുമെന്നും വിമത എംഎല്‍എമാര്‍ അറിയിച്ചു.
എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ തന്നെ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എംഎല്‍എമാരുമായി ചര്‍ച്ച നടത്തി ഇന്ന് വൈകിട്ട് ആറ് മണിയോടെ തീരുമാനം എടുക്കണമെന്നും നാളെ കേസ് പരിഗണിക്കുമ്പോള്‍ അത് കോടതിയെ അറിയിക്കണെ എന്നുമായിരുന്നു നിര്‍ദ്ദേശം.
Post Your Comments