തിരുവനന്തപുരം: പിഎസ്‌സി ആസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന മെമ്മോ വിതരണം മേള നടത്തി നൽകുന്ന നടപടി ഇടതുപക്ഷ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിയമന മെമ്മോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയോ രജിസ്റ്റേർഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം ഒരു നടപടിക്ക് പിഎസ്‌സി തയ്യാറെടുക്കുന്നത്.പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്.
വര്‍ഷങ്ങളായി പി.എസ്.സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമത പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റികള്‍ എന്നിവ പി.എസ്.സിയില്‍ നിന്നും മാറ്റി പാരലല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments