Latest NewsInternational

ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം; യുഎന്നിനോട് ആവശ്യവുമായി ഇന്ത്യ

ന്യൂയോര്‍ക്ക് : കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ സുരക്ഷിത താവളത്തിലിരുന്ന് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ രക്ഷാസമിതി ശ്രദ്ധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത്, ആയുധക്കച്ചവടം , ലഹരിമരുന്നു കടത്ത് തുടങ്ങിയ നിയമവിരുദ്ധ നടപടികളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഏര്‍പ്പെടുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

ആഗോളഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ യു.എന്‍. ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യം മേയില്‍ ഫലം കണ്ടിരുന്നു. ചൈനയുടെ എതിര്‍പ്പ് മറികടന്നാണ് അന്ന് ഇന്ത്യ നയതന്ത്രവിജയം നേടിയത്. അതിനുപിന്നാലേയാണ് ദാവൂദ് ഇബ്രാഹിമിനും ഡി-കമ്പനിക്കും ജയ്‌ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തയ്ബയ്ക്കുമെതിരേ നടപടിവേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും എന്നവിഷയത്തില്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് അക്ബറുദ്ദീന്‍ ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന പാകിസ്താനെ പേരെടുത്തുപറയാതെ വിമര്‍ശിച്ചത്. ഡി-കമ്പനിയുടെ അധോലോക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മേഖലയ്ക്ക് പുറത്ത് അത്ര പരിചിതമാവില്ല.

എന്നാല്‍ സുരക്ഷിതമായ ഒരിടത്തിരുന്ന് അവര്‍ സ്വര്‍ണക്കടത്തും കള്ളപ്പണം കൈമാറ്റവും ആയുധം-മയക്കുമരുന്നു കടത്തലും നടത്തുന്നുണ്ട്. ഇതറിഞ്ഞിട്ടും അറിയാത്തപോലെയാണ് ആ രാജ്യം പെരുമാറുന്നത് -അക്ബറുദ്ദീന്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ സുരക്ഷിതനായി ഉണ്ടെന്ന് കഴിഞ്ഞദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

സുരക്ഷിതതാവളത്തിലിരുന്നാണ് ഈ കൃത്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാല്‍ അയാള്‍ അവിടെ ഉണ്ടെന്നുപോലും അവര്‍ അംഗീകരിക്കുന്നില്ല.’ പരോക്ഷമായി പാക്കിസ്ഥാനെ കുറ്റപ്പെടുത്തിഅക്ബറുദ്ദീന്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം ഈയിടെ ദാവൂദ് സംഘത്തില്‍ പെട്ട ജാബിര്‍ മോട്ടിയുടെ കേസില്‍ വാദം കേള്‍ക്കുന്ന ലണ്ടന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button