മുംബൈ: വിവാഹിതയായ കാമുകിയെ കാണാനായി കെട്ടിടത്തിന് മുകളിൽ കയറിയ 19കാരന് ദാരുണാന്ത്യം. മുംബൈയിലെ അഗ്രിപഡ എന്ന സ്ഥലത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 15 നിലകളുള്ള ഇതേ ഫ്ലാറ്റിൽ അമ്മാവനൊപ്പമാണ് യുവാവ് താമസിപ്പിക്കുന്നത്.
ഫ്ലാറ്റ് കെട്ടിടത്തിന്റെ പുറകുവശത്തെ ജനാലകളും അരമതിലുകളും വഴി മുകളിലേക്ക് എത്തിയ യുവാവ് തെന്നിവീഴുകയായിരുന്നു.ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു ഈ കൗമാരക്കാരൻ. ഒൻപതാം നിലയിൽ താമസിക്കുന്ന 24കാരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു.
യുവതിയുടെ ഫ്ലാറ്റിൽ നിന്ന് 19കാരൻ പുറത്തുവരുന്നത് കുറച്ചുദിവസം മുമ്പ് അമ്മാവൻ കണ്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. അമ്മാവനെ കാണാതെ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാനുള്ള വഴിയിലൂടെ പോയപ്പോഴാണ് യുവാവിന് അപകടം സംഭവിച്ചത്.മഴ പെയ്തതിനാലാണ് അപകടം പെട്ടെന്ന് സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments