Latest NewsSaudi ArabiaGulf

ഹൂതികളുടെ ആക്രമണ ശ്രമം : തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന

റിയാദ് :  വാണിജ്യ കപ്പലിനു നേരെ ഹൂതികൾ ആക്രമണത്തിന് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന. തിങ്കളാഴ്ച രാവിലെ സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ചെങ്കടലിനു തെക്കുഭാഗത്ത് കപ്പലിനടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ബോട്ട് സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി നേരത്തേ അറിയിച്ചിരുന്നു.

അതോടപ്പം തന്നെ കഴിഞ്ഞ ദിവസം സൗദിയിലേക്ക് ഹൂതികൾ സ്ഫോടക വസ്തുക്കൾ നിറച്ച് തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന വെടിവച്ചിട്ടിരുന്നു. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. സമയോചിത ഇടപെടൽമൂലം ജനവാസ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയാണ് തകർത്തതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കിയിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button