ഗുരുവായൂര്‍: ഈ മാസം 17ന് ചന്ദ്രഗ്രഹണമായതിനാല്‍ പുലര്‍ച്ചെ ക്ഷേത്ര നട തുറക്കാന്‍ രണ്ടു മണിക്കൂര്‍ വൈകും. 17ന് പുലര്‍ച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലര്‍ച്ചെ 4.30 വരെ ഗ്രഹണം തുടരും. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം ഗ്രഹണം അവസാനിച്ചശേഷം അഞ്ചിന് മാത്രമേ തുറക്കുകയുള്ളു. അഞ്ചിന് ക്ഷേത്രം തുറന്ന ശേഷമാണ് പതിവുള്ള നിര്‍മാല്യ ദര്‍ശനം നടക്കുകയെന്ന് അധികാരികൾ അറിയിച്ചു.
Post Your Comments