Latest NewsIndia

എയര്‍ ഇന്ത്യയുടെ കടഭാരം ഈ സര്‍ക്കാരിന്റെ കുഴപ്പമല്ല, സ്വകാര്യവല്‍ക്കരിക്കുന്നത് ജനങ്ങളുടെ നേട്ടത്തിന് വേണ്ടി- വ്യോമയാന മന്ത്രി

ഇന്ത്യയിലെ വ്യോയാന വ്യാപാരം താഴോട്ടാണെന്ന വാദം ശരിയല്ലെന്ന് കേന്ദ്രവവ്യോമയാന മന്ത്രി രംഗത്തെത്തി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ്. രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നും ആഭ്യന്തര വ്യോമയാന വ്യാപാരം 17 ശതമാനത്തിന്റെ മാറ്റമില്ലാത്ത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജെറ്റ് എയര്‍വേസ് പൂട്ടിയപ്പോള്‍ പോലും മറ്റു എയര്‍ലൈനുകള്‍ കൂടുതല്‍ വരുമാനമുണ്ടാക്കിയെന്നും അവകാശപ്പെട്ടു. എയര്‍ ഇന്ത്യയുടെ പരിഹരിക്കാനാകാത്ത കടഭാരം ഈ സര്‍ക്കാരിന്റെ കുഴപ്പമല്ല. ജനങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ് എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ വാങ്ങുന്നത് എന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button