KeralaLatest News

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കൗണ്ടറിലെ ക്യൂവില്‍ തന്നെ നിന്ന യുവതി അല്‍പസമയത്തിനുശേഷം ബാങ്കിലെ ശൗചാലയത്തിലേക്ക് പോയി കൈയില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച് മുങ്ങുകയായിരുന്നു

ചാലക്കുടി: ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റില്‍. സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് ഇവര്‍ പിടിയിലായത്.

ജൂണ്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി ധനകാര്യ സ്ഥാപനത്തിലെ ജീനവക്കാരെ കബളിപ്പിച്ചാണ് സൗമ്യ പണം തട്ടിയെടുത്തത്. ഗായത്രി എന്ന് സ്വയം പരിചയപ്പെടുത്തി തന്റെ 18 പവന്‍ പണയത്തിലാണെന്നും അത് ലേലംചെയ്യാന്‍ പോകുകയാണെന്നും തുക തിരിച്ചടച്ച് വീണ്ടും പണയം വയ്ക്കാന്‍ സഹായിക്കണം എന്നുമായിരുന്നു ആവശ്യവുമായാണ് ഇവര്‍ സ്ഥാപനത്തെ ബന്ധപ്പെട്ടത്.
കോഴിക്കോട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിലാണു ഇപ്പോള്‍ താമസമെന്നും യുവതി പറഞ്ഞു.

സൗമ്യയുടെ നിര്‍ദ്ദേശ പ്രകാരം ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലുള്ള എസ്.ബി.ഐ. ശാഖയില്‍ ജീവനക്കാരെ വിളിച്ചു വരുത്തി. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി താന്‍ സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുകയും 2.12 ലക്ഷം രൂപ പണയം എടുക്കാനെന്ന നിലയില്‍ ജീവനക്കാരില്‍ നിന്നും വാങ്ങുകയായിരുന്നു.

കുറച്ചു സമയം കൗണ്ടറിലെ ക്യൂവില്‍ തന്നെ നിന്ന യുവതി അല്‍പസമയത്തിനുശേഷം ബാങ്കിലെ ശൗചാലയത്തിലേക്ക് പോയി കൈയില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച് മുങ്ങുകയായിരുന്നു. പര്‍ദ ധരിച്ചെത്തിയ സ്ത്രീ പുറത്തേയ്ക്കു പോകുന്നതില്‍ സംശയം തോന്നിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍യുവതിയെ പിന്തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് യുവതിയുടം കള്ളക്കളി ബോധ്യമായത്.

തുടര്‍ന്ന് ബാങ്കിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എറണാകുളം, കൊച്ചി മേഖലകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button