ദുബായ്: വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എന്ന വ്യാജ ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഇടപാടുകാരെ വിശ്വസിപ്പിക്കാനായി ഡി.എഫ്.എസ്.എയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. എന്നാല്‍ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി ഇത്തരത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ലെന്നും തങ്ങളുടേതെന്ന പേരില്‍ ഒപ്പും സീലും ഉള്‍പ്പെടെ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. ലോണുകള്‍ക്കും ഇന്‍ഷുറന്‍സിനുമുള്ള ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് തുടങ്ങിയ പേരുകളിലാണ് ആളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.
Post Your Comments