ന്യൂ ഡല്‍ഹി: അറുപതിലധികം യുവജന പവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വമെടുത്തു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതില്‍ ഏഴു മലയാളികളും ഉള്‍പ്പെടും. യുവമോര്‍ച്ച അധ്യക്ഷയും എം.പി.യുമായ പൂനം മഹാജന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
കണ്ണൂരിലെ കണ്ണവത്ത് കൊല്ലപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ സഹോദരന്‍ കെ.വി. ഷാരോണ്‍, അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകന്‍ എം.സി. സാരംഗ്, സീരിയല്‍ താരം നിതിന്‍ ജെയ്ക്ക് ജോസഫ്, ജെനി, ജിസ്മി, അനൂപ് തങ്കച്ചന്‍, സണ്ണി എന്നിവരാണ് ബിജെപിയില്‍ അംഗ്വത്വമെടുത്ത മലയാളികള്‍.
ഭീകരര്‍ വെടിവെച്ചുകൊന്ന ജമ്മുകശ്മീര്‍ സ്വദേശി സബീര്‍അഹമ്മദ് ഭട്ടിന്റെ സഹോദരന്‍ ജാവേദ് അഹമ്മദ് ഭട്ട്, കശ്മീരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. ജില്ലാവൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിറിന്റെ മക്കളായ സഹൂമര്‍ അഹമ്മദ്, ഉമര്‍ അഹമ്മദ്, പുല്‍വാമയിലെ യുവനേതാവ് ഷബീര്‍ ഭട്ട്, എന്നിവരും ഇന്നലെ അംഗത്വമെടുത്തു.
കായിക മേഖലയില്‍ നിന്ന് ദേശീയ ഹോക്കി താരം സുമീത് ശുക്‌ള, സ്വാതിസിംഗ് (ഒളിംപിക്‌സ് താരം), അവതാര്‍ സിംഗ്,തുലിക മാന്‍ (കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍), യശ്പാല്‍ സോളങ്കി (അര്‍ജുന അവാര്‍ഡ് ജേതാവ്) യോഗയിലെ ലോകചാമ്പ്യന്‍ തേജസ്വി, ദിഷ ധീരജ് (സ്‌പെഷ്യല്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് ) യോഗേഷ് കടാരിയ (അന്താരാഷ്ട്ര ബാബാള്‍ താരം) തുടങ്ങിയവരും പുതുതായി ചേര്‍ന്നവരിലുണ്ട്.
Post Your Comments