ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുകയാണ് .അതിനിടയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് രംഗത്തെത്തി.തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎല്‍എമാര്‍ തോക്കിന്മുനയിലാണെന്നും സമീര്‍ ആരോപിച്ചു.
തട്ടിക്കൊണ്ടുപോയ എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുമായിട്ടുപോലും സംസാരിക്കാന്‍ അവരെ ബിജെപി അനുവദിക്കുന്നില്ല. ഓരോരുത്തരെയും നിരീക്ഷിക്കാന്‍ നാലഞ്ചുപേരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരെ മോചിപ്പിച്ചാല്‍, തങ്ങളുടെ അരികിലേക്കു മടങ്ങി വരുമെന്നും സമീര്‍ പറഞ്ഞു.
224 അംഗ നിയമസഭയില്‍ രണ്ടു സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. 14 പേരുടെ രാജി സ്വീകരിച്ചാല്‍ ഭരണപക്ഷത്ത് 102 പേര് മാത്രമാകും. സ്പീക്കറെ കൂടാതെയാണിത്. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ വിമതരടക്കം 20 എംഎല്‍എമാര്‍ പങ്കെടുത്തില്ല. വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നു സ്പീക്കറോടു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന മുതിര്‍ന്ന നേതാവ് ആര്. റോഷന് ബെയ്ഗ് രാജിവച്ചു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് വിമതരുടെ എണ്ണം 11 ആയി. ജെഡി-എസിലെ മൂന്നു പേരും രാജിവച്ചിരുന്നു.
Post Your Comments