Latest NewsIndia

കർണാടകയിൽ വീണ്ടും രാജി

ബെംഗളൂരു : കർണാടകയിൽ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി കൊണ്ട് രണ്ടു എംഎൽഎമാർ കൂടി രാജി വെച്ചു. കെ സുധാകർ. എം ടി ബി നാഗരാജ് എന്നിവരാണ് രാജി വെച്ചത്. ബി.ജെ.പി നേതാക്കള്‍ സ്പീക്കറെ കണ്ടു മടങ്ങിയതിന് പിന്നാലെയായിരുന്നു  രാജി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇതോടെ രാജിവച്ച വിമത എം.എല്‍.എമാരുടെ എണ്ണം 16 ആയി. കൂടുതൽ പേർ രാജിക്കെന്ന സൂചനകളും പുറത്തു വരുന്നു.

വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ ലംഘിച്ചതിനു കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button