Latest NewsIndia

കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു വിചാരിച്ചു; അണലിയുമായി യുവതി ആശുപത്രിയിൽ

മുംബൈ: കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു വിചാരിച്ച യുവതി കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പുമായി ആശുപത്രിയിൽ എത്തി.

മകളെയും തന്നെയും പാമ്പുകടിച്ചെന്നും തിരിച്ചറിയാൻ വേണ്ടിയാണ് കൊണ്ടു വന്നതെന്നും സുൽത്താന പറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മകൾ സഹ്സീനെ(17) യാണ് ആദ്യം പാമ്പു കടിച്ചത്.

ഉടൻ തന്നെ ഡോക്ടർ പാമ്പുപിടുത്തക്കാരനെ വരുത്തി. വിഷമുള്ള അണലി വർഗത്തിൽപ്പെട്ട പാമ്പാണെന്നു അയാൾ വെളിപ്പെടുത്തി. ചേരിപ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗർ സോനേരി ചാളിലെ താമസക്കാരി സുൽത്താന ഖാൻ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടിൽ നിന്നാണ് സുൽത്താനയുടെ വീട്ടിലേക്ക് അണലി എത്തിപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button