UAELatest News

സംസം വിശുദ്ധ ജലം വഹിക്കുന്ന ഹജ്ജ് യാത്രക്കാർക്ക് പ്രത്യേക അഞ്ച് കിലോ അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ 

ദുബായ്: ഹജ്ജ് കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് അഞ്ച് കിലോഗ്രാം അധിക ബാഗേജ് അലവൻസ് നൽകാൻ എയർ ഇന്ത്യ അധികൃതർ തീരുമാനിച്ചു. വിമാനത്തിൽ അധിക സംസം ജലം നിരോധിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ പ്രവാസികൾ രൂക്ഷമായി എതിർത്തിരുന്നു. എയർ ഇന്ത്യ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

എയർ ഇന്ത്യ ഇത് സംബന്ധിച്ച് പ്രഖ്യാപനം സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ട്വിറ്ററിൽ നൽകി.എന്നാൽ സൗദി അറേബ്യയിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ വാണിജ്യ വിമാനങ്ങളിലെയും ബാഗേജ് അലവൻസ് 40 കിലോഗ്രാം ആണെന്നും അധിക അലവൻസ് സംസം വെള്ളം കയറ്റുന്ന ഉപഭോക്താക്കൾക്ക് മാത്രമായി തുടരുമെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ ഔദ്യോഗിക പ്രസ്താവനയിൽ ഇത് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button