
ബെംഗളൂരു: കർണാടകയിൽ മന്ത്രിമാരും, ഭരണ കക്ഷി എം എൽ എമാരും എതിർ ചേരിയിലേയ്ക്ക് കളം മാറി ചവിട്ടുമ്പോൾ അതിലും തന്റേതായ ശൈലി കൊണ്ടുവന്നിരിക്കുകയാണ് കെ പി ജെ പിയുടെ എംഎൽഎയായ ശങ്കർ. വിലപേശി മന്ത്രിസ്ഥാനം കൈക്കലാക്കി ദിവസങ്ങൾക്കിടെ വീണ്ടും കളം മാറിയ ആർ.ശങ്കറിനു പുതിയ പേരു വീണു–‘പെൻഡുലം ശങ്കർ’.
ഒരു കൊല്ലത്തിനിടെ പലവട്ടം എംഎൽഎയായ ശങ്കർ ഇരുപക്ഷത്തേക്കും കൂറുമാറി. ഡിസംബറിൽ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ ജനുവരിയിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
ഇന്നലെ വീണ്ടും ശങ്കർ സർക്കാരിനെ കൈവിട്ട് ബിജെപി പക്ഷത്തേക്കു മാറി. രണ്ടാഴ്ച മുൻപ് വീണ്ടും മന്ത്രിയാക്കിയാണു തിരികെയെത്തിച്ചത്. ഒപ്പം നാഗേഷും. കോൺഗ്രസും ദളും അവർക്ക് അവകാശപ്പെട്ട ഓരോ മന്ത്രി സ്ഥാനങ്ങളാണ് ഇരുവർക്കുമായി വിട്ടുകൊടുത്തിരുന്നത്.
Post Your Comments