ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് പുതിയ ചുമതല. ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി.സി.സി.ഐ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമായി.
എന്‍.സി.എ തലവനായി ദ്രാവിഡിനെ നിയമിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദ്രാവിഡ് ജൂലായ് ഒന്നു മുതല്‍ ഈ സ്ഥാനത്ത് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നുവെങ്കിലും ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായതിനാല്‍ ചുമതലയേല്‍ക്കുന്നത് വൈകുകയായിരുന്നു.
ഭിന്നതാത്പര്യ വിഷയം കണക്കിലെടുത്ത് ദ്രാവിഡിനോട് ഇന്ത്യ സിമന്റ്‌സ് ജോലി ഉപേക്ഷിക്കാനോ അല്ലെങ്കില്‍ അവധിയെടുക്കാനോ സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഭരണസമിതി നിര്‍ദേശിച്ചിരുന്നു.
ദേശീയതലത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമുണ്ടാകും. ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് ദ്രാവിഡിന് പ്രവര്‍ത്തിക്കാം. കൂടാതെ ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനവും ദ്രാവിഡിന്റെ മേല്‍ നോട്ടത്തിലായിരിക്കും. എന്നാല്‍ ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി എത്രയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
Post Your Comments