Latest NewsIndia

അദ്ദേഹം നല്‍കിയ 250 രൂപയാണ് ജീവിതം മാറ്റിമറിച്ചത് ; മോദിയെക്കുറിച്ച് നാടന്‍ പാട്ടുകാരി പറയുന്നു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാതോരാതെ പറയുകയാണ് ഗുജറാത്തിലെ നാടൻപാട്ടുകാരി ഗീതാ റാബറി.അദ്ദേഹം നല്‍കിയ 250 രൂപയാണ് ജീവിതം മാറ്റിമറിച്ചതെന്ന് ഗീത പറഞ്ഞു. നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലാണ് അവർ.

സ്‌കൂള്‍ പഠനകാലത്താണ് താന്‍ മോദിയെ ആദ്യമായി കാണുന്നതെന്ന് ഗീത പറയുന്നു. സ്‌കൂളില്‍ മോദിയുടെ സന്ദര്‍ശനം നടന്ന സമയത്ത് താന്‍ പാട്ടുപാടിയെന്നും ഗീത പറയുന്നു. ശബ്ദം നല്ലതാണെന്നും പാട്ട് പഠിക്കണമെന്നും പറഞ്ഞുകൊണ്ട് 250 രൂപ അദ്ദേഹം സമ്മാനമായി നൽകി.ഇപ്പോള്‍ എന്റെ പാട്ടുകള്‍ ആളുകള്‍ക്കിടയില്‍ തരംഗമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങാനായി എത്തിയതാണെന്നും ഗീത മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് പ്രധാനമന്ത്രിയെ ഗീത സന്ദര്‍ശിച്ചത്. മോദി തനിക്ക് പിതൃതുല്യനാണെന്നും ഗീത പറഞ്ഞു.ഗീത റാബറിയുമായി കൂടിക്കാഴ്ച നടത്തിയത് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗീതയെപ്പോലെയുള്ളവര്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നവരാണെന്ന് മോദി പറഞ്ഞു. താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ചയാളാണ് ഗീത. യുവാക്കള്‍ക്കിടയില്‍ ഗുജറാത്തിന്റെ നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയ അവരില്‍ മതിപ്പ് തോന്നുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button