ന്യൂഡല്‍ഹി: കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും രാജിവെച്ചു.രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് കുല്‍ജിത് സിംഗ് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് നേതാക്കൾ കൂട്ടമായി രാജിവെക്കുന്നത്.
പരാജയത്തിനു കൂട്ടായ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. താങ്കളുടെ ഉറച്ച തീരുമാനം തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും കുല്‍ജിത് രാഹുലിന് എഴുതിയ കത്തില്‍ പറയുന്നു. പഞ്ചാബില്‍നിന്നുള്ള എംഎല്‍എയാണ് കുല്‍ജിത്. കഴിഞ്ഞ ദിവസം ജ്യോതിരാജിത്യ സിന്ധ്യയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു. ഇത് കൂടാതെ കർണാടകത്തിൽ നിരവധി എംഎൽഎമാരും മന്ത്രിമാരും രാജിവെച്ചിരുന്നു.
Post Your Comments