Latest NewsIndia

കര്‍ണാടക പ്രതിസന്ധി; പ്രതിപക്ഷ ബഹളം രൂക്ഷമായി, രാജ്യസഭ താല്‍കാലികമായി പിരിഞ്ഞു

ഡല്‍ഹി : കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അധിര്‍ രഞ്ജന്‍ ചൌധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.

അതേസമയം കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. എന്നാല്‍ സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍ പറഞ്ഞു.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. സമ്പൂര്‍ണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എല്‍.എമാരെ ഒപ്പം കൂട്ടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്. കന്നട രാഷ്ട്രീയത്തില്‍ ഭരണവുമായി മുന്നോട്ട് പോകാനുള്ള കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ചുവടുമാറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button