Latest NewsIndia

സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് ദേവഗൗഡ

ബംഗളൂരു: എച്ച്‌​.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജനതാദള്‍(സെക്യുലര്‍) അധ്യക്ഷന്‍ എച്ച്‌​.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച്‌​ ചര്‍ച്ചകള്‍ നടത്താനായി ഗുലാം നബി ആസാദ്​, അശോക്​​​ ഗെഹ്​ലോട്ട്​ എന്നിവർ എത്തിയിരുന്നു. എന്നാൽ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങൾ തങ്ങൾ അവരെ ബോധ്യപ്പെടുത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ മുഖ്യമന്ത്രിയാക്കണമെന്ന് താൻ രാഹുല്‍ ഗാന്ധിയേയും ഗുലാം നബി അസാദിനെയും അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്​ നേതൃത്വം കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന്​ ആവശ്യപ്പെട്ടു. അവസാനം താന്‍ അതിന്​ സമ്മതമറിയിക്കുകയായിരുന്നുവെന്നും ദേവഗൗഡ പറയുകയുണ്ടായി. സർക്കാരിന്റെ ഭാവി കോൺഗ്രസിന്റെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button