കുവൈറ്റ്: വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ എളുപ്പത്തിലാക്കി കുവൈറ്റ്. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ മാറ്റാൻ കഴിയും. വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസ കാര്യ വകുപ്പിന്റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. 21 വയസ് പൂര്‍ത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്കി. ഈ മാറ്റം ഇന്ത്യക്കാർക്ക് കൂടുതൽ പ്രയോജനമാകുമെന്നാണ് പ്രതീക്ഷ.
Post Your Comments