ബെംഗുളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. എന്നാല്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി. വിമത എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ല. ബെംഗുളൂരുവിലുള്ള വിമത എംഎല്‍എമാരും യോഗത്തിന് എത്തില്ലെന്നാണ് വിവരം.
അതേസമയം നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം ഉണ്ടാവുക.
വിപ്പ് ലംഘിച്ചാല്‍ വിമതരെ അയോഗ്യരാക്കണമെന്ന് നേതൃത്വം സ്പീക്കറോട് ആവശ്യപ്പെടും. അതേസമയം ഭരണഘടന അനുസരിച്ചു മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കി.
Post Your Comments