KeralaLatest News

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസ് : ഹൈടെക് മോഷ്‌ടാവ്‌ ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി

തിരുവനന്തപുരം: ഹൈടെക് മോഷ്‌ടാവ്‌ ദേവേന്ദ്ര സിംഗ് എന്ന ബണ്ടി ചോറിനെതിരെ കോടതി കുറ്റം ചുമത്തി. ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസിന്റെ വിചാരണ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഈ മാസം ആരംഭിക്കും.

2017 സെപ്റ്റംബർ 12 ന് തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. സെൻട്രൽ ജയിൽ സുപ്രണ്ട് അടക്കം ആറു പേരാണ് കേസിൽ സാക്ഷികളായി ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button