തിരുവനന്തപുരം: പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കുമ്പോള്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ‘നോട്ട് ഓണ്‍ലി ബട്ട് ഏള്‍സോ, ഇന്ത്യ ഈസ് എ ലാര്‍ജസ്റ്റ് കണ്‍ട്രി, ഇന്ത്യ ഈസ് എ ഡെമോക്രാറ്റി കണ്‍ട്രി എന്ന റഹീമിന്‍റെ പാര്‍ലമെന്‍റിലെ പ്രസംഗം ഓര്‍മ്മയുണ്ടല്ലോ. പണ്ട് ഡിവൈഎഫ് ഐ ദേശീയ നേതാവായിരുന്നപ്പോള്‍ ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ് അന്ന് സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ടേയ കട്ജുവിനെ കണ്ട് സംസാരിച്ചത് ഏതാണ്ട് നോട്ട് ഓണ്‍ലി ബട്ട് ഏള്‍സോ എന്ന രീതിയിലാണ്. അങ്ങിനെ അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടെത് നല്ല ഇംഗ്ലീഷാണെന്ന് അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.
കീരവാണിയെയും നാട്ടുനാട്ടു പാട്ടെഴുതിയ ചന്ദ്രബോസിനെയും അഭിനന്ദിച്ച് ഫേസ് ബുക്കില്‍ ചിന്താ ജെറോം ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റ് വായിച്ച് തന്‍റെ കയ്യും കാലും തളര്‍ന്നുപോയെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ചിന്തയുടെ ഇംഗ്ലീഷ് അത്രയെളുപ്പം നമുക്ക് മനസ്സിലാവില്ല. വേറെ ഏതോ ഭാഷയുടെ ഗ്രാമറിലാണ് ചിന്ത ആ ഇംഗ്ലീഷ് എഴുതിയത്. ബള്‍ഗേറിയന്‍ ഭാഷയിലെ ഗ്രാമറിലായിരിക്കാം. അതല്ലെങ്കില്‍ ചങ്കിലെ ചൈന എഴുതിയ ആളാണല്ലോ ചിന്ത. ചൈനയിലെ മന്‍റാരിന്‍ ഭാഷയുടെ ഗ്രാമറിലായിരിക്കാം ചിന്ത ആ പോസ്റ്റ് എഴുതിയിട്ടുണ്ടാവുക.
ചിന്തയുടെ വാഴക്കുലയ്ക്ക് ശേഷം കീരവാണിയെക്കുറിച്ചുള്ള അഭിനന്ദന പോസ്റ്റും വലിയ തരംഗമായി മാറിയിരിക്കും. പിന്നെ ചിന്ത സൈദ്ധാന്തികമായി അതിനെ ന്യായീകരിക്കും. മറ്റ് കലാവിദ്യകളും ആവിഷ്കരിച്ച് നടപ്പാക്കും. പക്ഷെ ഫാത്തിമമാതാ നാഷണല്‍ കോളെജിലെ ഇംഗ്ലീഷ് അധ്യാപകരെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു.
Post Your Comments