അഡ്വ. ജയശങ്കർ അടക്കമുള്ള ചിലർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്ന സി പി എം നേതാക്കളുടെ തീരുമാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ ചർച്ചയായിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായാണ് ജയശങ്കർ അടക്കമുള്ള ചിലർ പ്രവർത്തിക്കുന്നതെന്നും, ചാനലുകളിൽ വന്നിരുന്നു നേതാക്കളെ വിമർശിക്കുന്നത് ഉൾക്കൊള്ളാനാകില്ല എന്ന കാരണമാണ് സി പി എം വിലക്കിന് ന്യായീകരണമായി മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ താൻ സിപിഐ പ്രവർത്തകനും, മൂന്ന് പ്രാവശ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആളുമാണ് എന്നാണ് അഡ്വ. ജയശങ്കർ പറയുന്നത്. നായർ എന്ന എന്റെ സ്വന്തം ജാതിക്കാരുടേതൊഴികെ മറ്റെല്ലാ ജാതിമത രാഷ്ട്രീയ പാർട്ടികളുടെയും പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ജാതി, മത ഭേദമന്യേ എല്ലാ സംഘടനകളും, രാഷ്ട്രീയ പാർട്ടികളും അവരുടെ സമ്മേളനങ്ങൾക്കും മറ്റും തന്നെ ക്ഷണിക്കാറുണ്ടെന്ന് ജയശങ്കർ പറയുന്നു.
Post Your Comments