പത്തനംതിട്ട: പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി. സീതത്തോട് മൂന്ന് കല്ല് ഐടി ജംങ്ഷന് സമീപം കക്കാട്ടാറില്‍ കുളിക്കാനിറങ്ങിയ കുളത്തുപ്പുഴ വടക്കേ ചെറുകരയില്‍ ഭാമ ദേവന്റെ മകന്‍ ബിജു (45) നെയാണ് കാണാതായത്.വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജുവിനെ കാണാതായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു
അതേസമയം ഇന്നലെ ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കൾ മുങ്ങിമരിച്ചു.തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ പത്തനംതിട്ട നാരങ്ങാനം സ്വദേശി നിധിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും നടത്തിയ ഏറെ നേരത്തെ തെരച്ചിലിന് ഒടുവിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
Post Your Comments