ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ ഒരു പോലീസുകാരനെ കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചന. മരിച്ച രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരില്‍ ഒരാളായ ഡ്രൈവര്‍ നിയാസാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.
നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ നിയസിപ്പോഴുള്ളത്.സംഭവദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ക്രൈംബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്തെങ്കിലും സസ്പെന്‍ഷനിലുള്ള ഒരു എഎസ്ഐയെയും ഡ്രൈവറെയും ചോദ്യം ചെയ്തിട്ടില്ല. ഓരോ പോലീസുകാരെയും മൂന്നും നാലും തവണയാണ് ചോദ്യം ചെയ്യുന്നത്. പലരുടെയും മൊഴികളില്‍ വൈരുധ്യവും കണ്ടെത്തിയിട്ടുണ്ട്.
മൊഴികളിലെ വൈരുധ്യത്താലാണ് പലരുടെയും അറസ്റ്റ് വൈകുന്നത്. ഒന്നരക്കോടി രൂപയുടെ സാമ്പത്തികതട്ടിപ്പ് നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തൂക്കുപാലം ഹരിത ഫിനാന്‍സില്‍നിന്നും രാജ്കുമാറിന്റെ വീട്ടില്‍ നിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കല്‍നിന്നും ലഭിച്ച രേഖകളില്‍ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് നെടുങ്കണ്ടം പോലീസ് കണ്ടെത്തിയിരുന്നത്. ഈ തുക കണ്ടുപിടിക്കുന്നതിനായി രാജ്കുമാറിനെ മൃഗീയമായി പോലീസുകാർ മർദ്ദിക്കുകയായിരുന്നു.
Post Your Comments