YouthLatest News

ബുധന്‍ നിരാശയുടെ ദിവസമാണെന്ന് പുതിയ പഠനം : കാരണമിങ്ങനെ

ബുധന്‍ നിരാശയുടെ ദിവസമാണെന്ന് പുതിയ പഠനം. ഹോളിഡേയ്‌സ് തീരുന്ന സങ്കടമാണ് തിങ്കളാഴ്ചയെ നിരാശയുള്ളതാക്കി മാറ്റുന്നതെന്നും, അവധിയിലേക്ക് കടക്കുന്നു എന്ന നിലയ്ക്കാണ് വെള്ളി, ശനി ദിവസങ്ങള്‍ ആഹ്ലാദമുള്ളതാകുന്നത് എന്നും പൊതുവില്‍ പറയാറുണ്ട്.

എന്നാൽ, ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പഠനം നടത്തി. നമ്മള്‍ ആദ്യം ചര്‍ച്ച ചെയ്ത സംഗതികളെയെല്ലാം പൊളിച്ചടുക്കുന്ന കണ്ടെത്തലായിരുന്നു അവര്‍ നടത്തിയത്.

ആഴ്ചയില്‍ ഏറ്റവും നിരാശ നിറഞ്ഞ ദിവസം ബുധന്‍ ആണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ആഴ്ച തുടങ്ങി പകുതിയെത്തുകയും അവധിയിലേക്ക് കടക്കാന്‍ പിന്നെയും ദീവസങ്ങള്‍ ബാക്കിനില്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണത്രേ ബുധന്‍ നിരാശയുടെ ദിവസമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button