കൊളംബോ : യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്ക 100 മാതൃകാഗ്രാമം നിര്‍മിക്കുന്നു. ഗംപഹയിലെ റാണിദുഗമയില്‍ ആദ്യ മാതൃകാ ഗ്രാമത്തിന്റെ ഉദ്ഘാടനം നടന്നു. ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളിലായി 2400 വീടുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യ 120 കോടി രൂപയാണു നല്‍കുന്നത്.
വടക്ക്, കിഴക്കന്‍ ശ്രീലങ്കയിലായി ഇന്ത്യ നേരത്തേ 60,000 പേര്‍ക്കു താമസസൗകര്യം നിര്‍മിച്ചു നല്‍കിയിരുന്നു. ഇതിനു പുറമേയാണു മാതൃകാഗ്രാമം പദ്ധതി. രാജ്യ സുരക്ഷയ്ക്കായ് പല പദ്ധതികളും ഒരുക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ശ്രീലങ്കയിലെ തുറമുഖങ്ങളില്‍ യുഎസ് സേനയ്ക്ക് സ്വതന്ത്ര പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്ന സൈനിക കരാര്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസുമായി ശ്രീലങ്കയിലെ റനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ ഒപ്പിടാനിരുന്ന സ്റ്റാറ്റസ് ഓഫ് ഫോഴ്‌സസ് എഗ്രിമെന്റ് (സഫ) പ്രസിഡന്റ് വീറ്റോ ചെയ്തു.
രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അപകടപ്പെടുത്തി വിദേശരാജ്യങ്ങളുമായുള്ള കരാറുകളൊന്നും അനുവദിക്കില്ലെന്ന് അദ്ദേഹം പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയുമായി കടുത്ത ഭിന്നതയിലാണ് പ്രസിഡന്റ്.
Post Your Comments