Latest NewsKerala

വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും സിപിഎമ്മും;- കുമ്മനം രാജശേഖരൻ

പത്തനംതിട്ട: വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും സിപിഎമ്മും ആണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിൽ പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഫ് സർക്കാരിന്റെ ഭരണം കൊണ്ട് സംസ്ഥാനം 2.5 ലക്ഷം കോടി രൂപയുടെ കടത്തിലായെന്നും അവരുടെ കാലാവധി പൂർത്തിയാവുമ്പോൾ ഇത് ഇര‌ട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികൾ കേരളത്തിൽ തകിടം മറിച്ചതും ബി ജെ പിയുടെ വളർച്ച കേരളത്തിൽ ഇല്ലാതാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button