തിരുവനന്തപുരം : കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ലെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ഇന്നോ നാളെയോ ഉത്തരവ് പുറത്തിറങ്ങും. കാരുണ്യ ആനൂകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ ഈ വര്‍ഷം ലഭിക്കുമെന്നും കെ.കെ.ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം, പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി ഉറപ്പ് പറയുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി അവസാനിച്ചതോടെ ദുരിതത്തിലായി അര്‍ബുദ ബാധിതരും ഹൃദ്രോഗികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രോഗികള്‍. ഏപ്രില്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാതെ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളാണ്.
കിടത്തി ചികില്‍സയ്ക്ക് മാത്രമേ സഹായം ലഭിക്കൂവെന്നായതോടെ നെട്ടോട്ടമോടുകയാണ് ഒപി രോഗികളും തുടര്‍ ചികില്‍സയ്ക്ക് എത്തുന്നവരും.തുടര്‍ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ എന്തു ചെയ്യണം. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകുന്നതുവരെ പുതിയ രോഗികള്‍ എങ്ങനെ ചികില്‍സിക്കും. രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
Post Your Comments