മാഞ്ചസ്റ്റര്‍: എല്ലാവരും ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് നാളെ ന്യൂസിലന്‍ഡിന്. എന്നാൽ ഇന്ത്യ സെമി കളിക്കുന്നത് ഏഴാം തവണയാണ്. 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നുവെന്നുള്ളതാണ്. അന്നും ഇന്ത്യയെ നയിച്ചത് വിരാട് കോഹ്ലിയായിരുന്നു. ന്യൂസിലന്‍ഡിന്‍റെ ക്യാപ്റ്റന്‍ വില്യംസണും. നാളത്തെ കളിയിലും നായകന്‍മാര്‍ ഇവർ തന്നെ.
കിവീസിനെതിരെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് കോഹ്ലി. ന്യൂസിലന്‍ഡ് സന്തുലിതമായ ടീമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അച്ചടക്കത്തോടെ മാത്രമെ അവര്‍ക്കെതിരെ കളിക്കാന്‍ സാധിക്കൂ.
ഇന്ത്യയുടെ പ്ലേയിങ് ഇലവനെ കുറിച്ച് അവസാന തീരുമാനം ആയിട്ടില്ല. കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ഇക്കാര്യം തെളിയുകയുണ്ടായി. മത്സരത്തിന് സമ്മര്‍ദ്ദം കൂടുതലായിരിക്കും. ഏത് ടീമാണോ സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുന്നത്, അവര്‍ക്ക് തന്നെയാണ് വിജയസാധ്യത കൂടുതലെന്ന് കോഹ്ലി വ്യക്തമാക്കി.
Post Your Comments