Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസുകാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പീരുമേട് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നല്‍കും. അതേസമയം എന്തിനാണ് രാജ് കുമാറിനെ പൊലീസുകാര്‍ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇപ്പോഴും ക്രൈംബ്രാഞ്ചിനായിട്ടില്ല. എന്നാല്‍ കയ്യബദ്ധം പറ്റിയെന്ന എസ്‌ഐയുടെ കുറ്റസമ്മത മൊഴിയില്‍ അന്വേഷസംഘം പൂര്‍ണ വിശ്വാസമര്‍പ്പിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് റിമാന്‍ഡിലുളള എസ്‌ഐ സാബുവിനേയും, സിപിഒ സജീവ് ആന്റണിയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന് പീരുമേട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും. കേസിലെ നാലാം പ്രതി സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയിലെത്തും. പീരുമേട് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങിയത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുകാര്‍ അറസ്റ്റിലാവാനും സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button